2023 ആഗസ്റ്റ് 28 തിങ്കൾ
BREAKING NEWS
👉ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയ പ്രതികളെ പ്രതികളെ തേടി ഇടുക്കി ചിന്നക്കനാലിൽ എത്തിയ കായംകുളം പോലീസ് സംഘത്തെ ഗുണ്ടാസംഘം ആക്രമിച്ചു.
👉 പ്രതികളെ രക്ഷപ്പെടുത്തി. സി പി ഒ
ദീപക്കിന് വയറ്റിൽ കുത്തേറ്റു. ഇദ്ദേഹത്തെ മൂന്നാർ റ്റാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം .
👉 പോലീസ് സംഘത്തിൽ എസ് ഐ അടക്കം 5 പോലീസുകാരാണുണ്ടായിരുന്നത്. അക്രമികൾ പോലീസ് ജീപ്പിൻ്റെ താക്കോലും ഊരിയെടുത്തു.
👉 നാളെ ചേരാനിരിക്കുന്ന മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ. 10 കുക്കി എം എൽ എ മാർക്ക് പങ്കെടുക്കാനാകാത്ത സാഹചര്യം
👉 ഹരിയാനയിലെ നൂഹിൽ ഇന്ന് വിഎച്ച്പി ഘോഷയാത്ര നടക്കാനിരിക്കെ നടപടി കടുപ്പിച്ച് പോലീസ്
👉 ജനങ്ങാളാട് യാത്രയിൽ പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി . അതിർത്തിയിൽ കർശന പരിശോധന, ഐഡി കാർഡില്ലാത്തവരെ കടത്തിവിടുന്നില്ല
👉 സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നവസാനിക്കും.
👉 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ഇന്ന് കാര്യമായ പ്രചരണങ്ങൾ ഇല്ല
👉 ഉത്രാട ദിന തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ കർശനമാക്കി.
👉 തൻ്റെ ജയം രാജ്യത്തിനായി സമർപ്പിക്കുന്നതായി ജാവലിൻ ത്രോ ലോക ചാമ്പ്യൻ നീരജ് ചോപ്ര
🌴 കേരളീയം 🌴
🙏ഇന്ന് ഉത്രാടം. നാളെ തിരുവോണത്തിനായി അവസാനവട്ട ഒരുക്കങ്ങളുമായി ഉത്രാടപ്പാച്ചില്‍. ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ക്കും തുടക്കമായി.
🙏കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായിലേക്കുള്ള വിമാനം ആറു മണിക്കൂര്‍ വൈകി. രാവിലെ 8.30 ന് പുറപ്പെടേണ്ട കരിപ്പൂര്‍ – ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് യന്ത്രത്തകരാര്‍ മൂലമാണ് വൈകിയത്. 180 യാത്രക്കാരെ 11 മണിയോടെ തിരിച്ചിറക്കി
🙏മലപ്പുറം പെരുമ്പടപ്പില്‍ സുഹൃത്തിന്റെ എയര്‍ ഗണ്ണില്‍നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി എന്ന 42 കാരനാണു മരിച്ചത്.
🙏ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാര്‍ നെയിം ബാഡ്ജ് ധരിക്കാത്തതിനെതിരേ ഹൈക്കോടതി വിമര്‍ശനം. നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ നെയിം ബാഡ്ജ് ധരിച്ചിരുന്നില്ല. ഇത്തരം ചട്ടലംഘനങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് സംസ്ഥാന പൊലീസ് മേധാവിയോടു ഹൈക്കോടതി ആവശ്യപ്പെട്ടു.
.
🙏നിലമ്പൂരില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് സഹോദരങ്ങളുടെ മക്കളായ രണ്ടു കുട്ടികള്‍ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മല്‍ സിദ്ധിഖിന്റെ മകന്‍ റയ്യാന്‍ (11) ഹമീദിന്റെ മകന്‍ അഫ്താബ് റഹ്‌മാന്‍ (14)എന്നിവരാണ് മരിച്ചത്.
🙏താനൂര്‍ കസ്റ്റഡി മരണത്തില്‍ കേസ് അട്ടിമറിക്കാന്‍ ഫോറന്‍സിക് വിദഗ്ധരില്‍നിന്നു നീക്കങ്ങളുണ്ടായെന്ന് ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കര്‍. പൊലീസ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു.
🙏 മലയാളി യുവതിയെ പങ്കാളി കുക്കര്‍ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗ്ലൂരു ബേഗൂരിനടുത്ത ന്യൂ മികോ ലേ ഔട്ടില്‍ മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റു ചെയ്തു.
🇳🇪 ദേശീയം 🇳🇪
🙏ചന്ദ്രനിലെ മണ്ണിന് ഉയര്‍ന്ന താപ പ്രതിരോധ ശേഷിയുണ്ടെന്നു പര്യവേഷണ റിപ്പോര്‍ട്ട്. സൂര്യപ്രകാശമുള്ളപ്പോള്‍ ചന്ദ്രോപരിതലത്തെ ഊഷ്മാവ് അന്‍പത് ഡിഗ്രി സെല്‍ഷ്യസാണെങ്കിലും 80 മില്ലീമീറ്റര്‍ താഴെ ഊഷ്മാവ് മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസാണ്. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചന്ദ്രയാന്‍ ലാന്‍ഡറിലെ ചാസ്തേയില്‍നിന്നുള്ള ഈ വിവരങ്ങള്‍ ഐഎസ്ആര്‍ഒയാണു പുറത്തുവിട്ടത്.
🙏ചന്ദ്രനിലെ പര്യവേഷണത്തിനു പിറകേ, സൂര്യദൗത്യവുമായി ഐഎസ്ആര്‍ഒ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എല്‍ 1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയില്‍ സജ്ജമാകുകയാണ്.
🙏ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്നു പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. പേരിടാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ട്.
🙏ഡല്‍ഹിയില്‍ അഞ്ചു മെട്രോ സ്റ്റേഷനുകളില്‍ ഖാലിസ്ഥാന്‍ അനൂകൂല ചുവരെഴുത്ത്. ജി 20 ഉച്ചകോടിക്കെതിരെയും മുദ്രവാക്യമുണ്ട്. ഇതു സംബന്ധിച്ച പുതിയ വീഡിയോയും ഖാലിസ്ഥാന്‍ സംഘടന പുറത്തു വിട്ടു.
🙏ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠിയെക്കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.
🙏മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച യുപിയിലെ മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിച്ചു. വിദ്യാര്‍ത്ഥികളെ സമീപത്തെ സ്‌കൂളുകളിലേക്കു മാറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
🙏തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനവിലക്ക്. മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു പിറകേ, അഹിന്ദുക്കള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയെന്ന ബാനര്‍ പുനഃസ്ഥപിച്ചു. കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.
🙏ബംഗാളിലെ അനധികൃത പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടു പേര്‍ മരിച്ചു. ദുട്ടപുകൂരില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയാണു സ്ഫോടനത്തില്‍ തകര്‍ന്നത്. നിരവധി പേര്‍ക്കു പരിക്കേറ്റു.
🙏’ഇന്ത്യ’ സഖ്യത്തിലേക്ക് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. ഏതെല്ലാം പാര്‍ട്ടികളാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ‘
🇦🇺 അന്തർദേശീയം 🇨🇦
🙏 കോവിഡ് കാലത്ത് അധികം വന്ന വീഞ്ഞ് നശിപ്പിക്കാന്‍ ഫ്രാന്‍സ് 20 കോടി യൂറോ ചെലവാക്കുന്നു. വൈന്‍ ഉല്‍പാദനം വര്‍ധിക്കുകയും ഡിമാന്‍ഡ് കുറയുകയും ചെയ്തിരുന്നു. ജനങ്ങള്‍ വൈന്‍ കുടിക്കാതെ കൂടുതല്‍ ബീയര്‍ കുടിക്കാന്‍ തുടങ്ങിയതാണ് ഇത്രയേറെ വൈന്‍ കെട്ടിക്കിടക്കാന്‍ കാരണം.
🏸🏏 കായികം 🏑🥍
🙏ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു സ്വര്‍ണം. ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര 88.17 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വര്‍ണ്ണ നേട്ടം കൈവരിച്ചത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണു നീരജ് ചോപ്ര.
🙏ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. രണ്ട് മിനിറ്റ് 59.92 സെക്കന്റിലാണ് ഇന്ത്യ ഓട്ടം പൂര്‍ത്തിയാക്കിയത്. നേരത്തെ ഇന്ത്യന്‍ റിലേ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ രണ്ട് മിനിറ്റ് 59.05 സെക്കന്റില്‍ ഇന്ത്യന്‍ ടീം ഹീറ്റില്‍ ഫിനിഷ് ചെയ്തിരുന്നു.