വേളാങ്കണ്ണി സ്പെഷ്യല്‍ ട്രയിനിന്‍റെ ഒഴിവാക്കിയ സ്റ്റോപ്പുകള്‍ തിരികെ ലഭിച്ചതായി കൊടിക്കുന്നില്‍

Advertisement

കൊല്ലം . എറണാകുളം വേളാങ്കണ്ണി സ്പെഷ്യൽ ട്രയിനിന്‍റെ ഒഴിവാക്കിയ സ്റ്റോപ്പുകള്‍ തിരികെ ലഭിച്ചതായി കൊടിക്കുന്നില്‍. ആഴ്ചയിൽ രണ്ട് ദിവസമുള്ള സ്ഥിരം സർവീസ് ആയി പ്രഖ്യാപിച്ചപ്പോൾ വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ നിർത്തിയിരുന്ന ഏതാനും സ്റ്റോപ്പുകൾ ഒഴിവാക്കപ്പെട്ടിരുന്നു. കേരളത്തിലെ മാവേലിക്കര കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ ആവണീശ്വരം തെന്മല എന്നീ സ്റ്റോപ്പുകളും, തമിഴ്‌നാട്ടിൽ തെങ്കാശി, കടയനല്ലൂർ ശങ്കരൻ കോവിൽ, മാനാമധുരൈ, പെരവരുണൈ, അതിരാംപട്ടണം ഇനീ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചുകൊണ്ട് റെയിൽവേ ബോർഡ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.

എറണാകുളം വേളാങ്കണ്ണി ട്രെയിനിൽ ഈ സ്റ്റോപ്പുകൾ ഒഴിവാക്കിയത് മൂലം തുടർന്ന് യാത്രക്കാരിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പോകുന്ന തീർഥാടകാരിൽ നിന്നും അനേകം പരാതികൾ ലഭിച്ചതിനെത്തുടർന്നും, മാവേലിക്കര , കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, ആവണീശ്വരം തെന്മല തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകൾ ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധം റെയിൽവേ മന്ത്രാലയത്തിന്റെ അറിയിച്ചതിനെ തുടർന്നാണ് ഈ സ്റ്റോപ്പുകൾ അനുവദിച്ചുകിട്ടിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഈ സ്റ്റോപ്പുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി ആവശ്യപ്പെട്ടതിനെ തുടർന്ന് സ്റ്റോപ്പുകൾ സത്വരമായി അനുവദിച്ചതിൽ കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് തന്റെയും റെയിൽവേ യാത്രക്കാരുടെയും നന്ദി അറിയിച്ചു.

Advertisement