കോഴിക്കോട്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഹർഷിന. തിരുവോണ ദിനമായ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിനു മുന്നിൽ പട്ടിണി സമരം നടത്താനാണ് തീരുമാനം. സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യു ഉൾപ്പെടെയുള്ള പ്രമുഖർ ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തും. ഹർഷിനയുടെ രണ്ടാം ഘട്ട സമരം ഇന്ന് നൂറാം ദിനത്തിലേക്ക് കടക്കും.