ഇംഫാല്‍. മണിപ്പൂരിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് നിയമസഭാ സമ്മേളനം ചേർന്നേക്കും.സമ്മേളനം
വിളിച്ചു ചേർത്ത സംസ്ഥാന സർക്കാരിൻറെ തീരുമാനത്തെ നിശിതമായി വിമർശിച്ച് ഗോത്രവർഗ്ഗ സംഘടനകൾ രംഗത്തെത്തി.ഗോത്രവർഗ യൂണിറ്റി സമിതി, സദർ ഹിൽസ് കാങ്‌പോക്പി, തദ്ദേശീയ ട്രൈബൽ ലീഡേഴ്‌സ് ഫോറം എന്നീ സംഘടനകൾ സമ്മേളനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ അനസൂയ യുകെയ്ക്ക് നിവേദനം നൽകിയിരുന്നു.കുക്കി എംഎൽഎമാർക്ക് പോലും പങ്കെടുക്കുവാൻ കഴിയാത്ത നിയമസഭാ സമ്മേളനം ഒട്ടും അനുയോജ്യമല്ലെന്നാണ് ഗോത്രവർഗ്ഗ സംഘടനകളുടെ പ്രതികരണം.കുറ്റവാളികളെ സ്വതന്ത്രരായി വിഹരിക്കാൻ ഭരണകൂടം കൂട്ടുനിൽക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു.സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നത് വരെ സമ്മേളനം മാറ്റിവെക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.