2023 ആഗസ്റ്റ് 30 ബുധൻ
BREAKING NEWS
👉 തിരുവനന്തപുരം ആറ്റിങ്ങൽ ബൈപാസിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു.
👉 ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. പാലചിറ സ്വദേശിയാണ് മരിച്ചത്.. 5 പേർ കാറിലുണ്ടായിരുന്നു.
👉 കോട്ടയം ഓണംതുരുത്തിൽ നീണ്ടൂർ സ്വദേശി അശ്വിൻ ( 23 ) എന്ന യുവാവ് കുത്തേറ്റ് മരിച്ചു.കൂടെ ഉണ്ടായിരുന്ന യുവാവിന് പരിക്കേറ്റു.
👉 പന്തളം കുളനടയിൽ ജീപ്പ് കെ എസ് ആർ റ്റി സി ബസിൽ ഇടിച്ച് കയറി രണ്ട് പേർ മരിച്ചു.
ഡ്രൈവർ അരുൺകുമാർ ,ലതിക എന്നിവരാണ് മരിച്ചത്.
🌴 കേരളീയം 🌴
🙏 കേരളത്തിൽ ഓണത്തോടനുബന്ധിച്ച് എട്ടു ദിവസങ്ങളിലായി വിറ്റത് 665 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 624 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിറ്റു. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റു.
🙏സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. 86 വയസായിരുന്നു. സി.പി.എം പി ബി അംഗവും എംപി യുമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. എറണാകുളം വടക്കന്‍ പറവൂരിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.
🙏സഹപ്രവര്‍ത്തകന്റെ സര്‍വ്വീസ് ബുക്ക് 23 വര്‍ഷം ഒളിപ്പിച്ച കേസില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇടുക്കി ഡിഎം ഓഫീസിലെ വിരമിച്ച സൂപ്രണ്ടുമാരായ എം.എം ശിവരാമന്‍, എസ്.പ്രസാദ്, സൂപ്രണ്ട് എസ്.ജെ കവിത, ക്ലാര്‍ക്കുമാരായ കെ.ബി ഗീതുമോള്‍, ജെ.രേവതി എന്നിവര്‍ക്കെതിരെയാണ് വിവരാവകാശ കമ്മീഷന്റെ നടപടി.
🙏പുരാവസ്തു തട്ടിപ്പു കള്ളപ്പണ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സെപ്റ്റംബര്‍ അഞ്ചിനു ശേഷം ഹാജരാകാമെന്ന് എന്‍ഫോഴ്സ്മെന്റിനു കത്തു നല്‍കി.
🙏തമിഴ്നാട് കോവില്‍പാളയത്ത് വാഹനാപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശി പരമേശ്വരന്‍ (48), മകന്‍ രോഹിത് (21) എന്നിവരാണ് മരിച്ചത്.
🙏സുഹൃത്തുക്കള്‍ക്കൊ
പ്പം ഷൊര്‍ണൂര്‍ ഭാരതപ്പുഴയില്‍ നീന്താനിറങ്ങിയ കോട്ടയം തൃക്കൊടിത്താനം സ്വദേശി ജിഷ്ണുവിനെ പുഴയില്‍ കാണാതായി.
🙏 പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. കാസർകോട് ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്.
🙏ആലപ്പുഴ ഹരിപ്പാട് മധ്യവയസ്‌കനെ വെടിവച്ചുകൊന്ന കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വഴുതാനത്ത് സോമന്റെ ബന്ധുവും അയല്‍വാസിയുമായ പ്രസാദാണ് അറസ്റ്റിലായത്.
🙏അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം പൂജപ്പുര പൊലീസ് കേസെടുത്തു.
🇳🇪 ദേശീയം 🇳🇪
🙏ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സപ്റ്റംബര്‍ എട്ടിന് ഡല്‍ഹിയില്‍ എത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും എത്തുമെന്ന് അറിയിച്ചു.
🙏ഇന്ത്യയുടെ പ്രദേശങ്ങളെ ചൈനയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങിന് ഇന്ത്യ സ്വീകരണം നല്കരുതെന്ന് കോണ്‍ഗ്രസ്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കരുതെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
🙏പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ചുമതല 2005 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായ ഗീതിക ശ്രീവാസ്തവയ്ക്ക് നൽകി.
,
🙏 യു പി യിലെ ഗാസിയാബാദിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥിനികള്‍. പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.
🙏യു പിയിൽ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്ത് അടിപ്പിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.
🙏ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ചൈനയുടെ അധീനതയിലാണെന്നു കാണിച്ചുകൊണ്ട് ചൈന പുതിയ ഭൂപടം പുറത്തിറക്കി. അരുണാചല്‍ പ്രദേശും അക്സായി ചിനും ചൈനയിലാണെന്ന് അവകാശപ്പെടുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്.
🙏ജമ്മു കാഷ്മീരിന് എപ്പോള്‍ സംസ്ഥാന പദവി മടക്കി നല്‍കുമെന്നു സുപ്രീം കോടതി. സമയപരിധി വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ചോദ്യം ഉന്നയിച്ചത്.
🙏ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍. ചന്ദ്രയാന്‍ മൂന്നിലെ റോവറിലുള്ള ലിബ്സ് എന്ന ഉപകരണമാണ് ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. അലുമിനിയം, കാല്‍സ്യം, ക്രോമിയം എന്നീ മൂലകങ്ങളും ചന്ദ്രനിലുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
🙏കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അഴിമതിക്കാരനാണെന്നു ബിജെപി എംഎല്‍എയും രാജസ്ഥാനിലെ മുന്‍ നിയമസഭാ സ്പീക്കറുമായ കൈലാഷ് ചന്ദ്ര മേഘ്വാള്‍.
🇨🇦 അന്തർദ്ദേശീയം 🇦🇺
🙏 പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തോഷഖാന അഴിമതി കേസില്‍ മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച കീഴ്ക്കോടതി ഉത്തരവ് ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. രഹസ്യ നിയമം ലംഘിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ജയിലില്‍ തുടരേണ്ടി വരും.
🙏ഫ്ളോറിഡയില്‍ ഇഡാലിയ ചുഴലിക്കാറ്റ് ഭീഷണിയുയർത്തുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് ക്യൂബയില്‍ നിന്ന് ഇന്ന് ഫ്ളോറിഡയില്‍ എത്തും. ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.