സുൽത്താൻബത്തേരി എംഎൽഎ വയനാട് ഡിസിസി പ്രസിഡണ്ടിനെ അസഭ്യം പറയുന്ന ഫോൺ സംഭാഷണം പുറത്ത്

Advertisement

വയനാട് . സുൽത്താൻബത്തേരി എംഎൽഎ വയനാട് ഡിസിസി പ്രസിഡണ്ടിനെ അസഭ്യം പറയുന്ന ഫോൺ സംഭാഷണം പുറത്ത്. ബത്തേരി അർബൻ ബാങ്ക് സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള യോഗത്തിൽ ഡിസിസി പ്രസിഡണ്ട് എത്താത്തതാണ് എംഎൽഎ ഐ സി ബാലകൃഷ്ണനെ പ്രകോപിപ്പിച്ചത്… സംഭാഷണം പുറത്തുവന്ന പിന്നാലെ എംഎൽഎ ഡിസിസി പ്രസിഡൻ്റ് എന്‍ഡി അപ്പച്ചനോട് ക്ഷമ ചോദിച്ചു

ഐസി ബാലകൃഷ്ണൻ എംഎൽഎയാണ് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചനെ അസഭ്യം വിളിക്കുന്നത്.. ഇക്കഴിഞ്ഞ 26ന് ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിനായി ഡിസിസിയിൽ നേതൃയോഗം ചേരാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഡിസിസി പ്രസിഡണ്ട് യോഗത്തിന് എത്തിയില്ല, ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് .നേതാക്കള്‍ പറയുന്നത്. ഇത് തന്റെ ശബ്ദം തന്നെയാണെന്നും സംസാരം അതിരു കടന്നതിൽ ഖേദം ഉണ്ടെന്നും ഐ സിബാലകൃഷ്ണൻ എംഎൽഎ വ്യക്തമാക്കി. കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ പോസ്റ്റ്മോർട്ടം നടക്കുന്നതിനാൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ആയിരുന്നു താനെന്നാണ് എൻഡി അപ്പച്ചന്റെ പ്രതികരണം.. തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് ധാരണ പ്രകാരം അധ്യക്ഷൻമാരെയും ഉപാധ്യക്ഷൻമാരെയും മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം കോൺഗ്രസ് നേതൃതലത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് വിവരം… ഇതിന്റെയെല്ലാം തുടർച്ചയാണ് ഈ സംഭാഷണത്തിലേക്ക് എത്തിയത് എന്നാണ് സൂചന… സ്വകാര്യ സംഭാഷണം ചോർത്തി
പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഐസി
ബാലകൃഷ്ണൻ പറയുന്നത്. വിഷയത്തിൽ കെപിസിസിക്ക് പരാതി നൽകാനാണ് എൻ ഡി അപ്പച്ചനുമായി അടുത്തുനിൽക്കുന്നവരുടെ തീരുമാനം