കൊച്ചി. എം.എൽ എ മാത്യൂ കുഴൽനാടൻ പാർട്ണറായ ലോ ഫേം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീൽ നോട്ടീസ് അയച്ചു.കെഎംഎന്‍പി ലോ ഫേം ആണ് വക്കീൽ നോട്ടീസ് അയച്ചത്.വാർത്ത സമ്മേളനത്തിൽ മോഹനൻ ഉന്നയിച്ച ആരോപണങ്ങൾ അപകീർത്തി പരം ആണെന്നും അവ പിൻവലിച്ച് മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്.
രണ്ട് കോടി അമ്പത് ലക്ഷം രൂപം ഏഴ് ദിവസത്തിന് ഉള്ളിൽ മോഹനൻ നൽകണം എന്നും വകീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്