പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ സൈബര്‍ അധിക്ഷേപത്തിന് ഇരയായി എന്ന ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം പൂജപ്പുര പോലീസാണ് പുതുപ്പള്ളിയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. പരാതി നല്‍കിയതിനു പിന്നാലെ, ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിക്ക് പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു.
വ്യക്തിഹത്യയും സ്ത്രീത്വത്തെ അധിക്ഷേപിച്ചതും ചൂണ്ടിക്കാട്ടിയാണ് അച്ചു ഉമ്മന്‍ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയത്. പ്രചരിക്കപ്പെട്ട ഫെയ്സ്ബുക്ക് ലിങ്കുകളുടെ വിവരങ്ങള്‍ സഹിതമായിരുന്നു പരാതി. അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ സജീവമായത്.