കൊച്ചി.നടി നവ്യ നായരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍. നടിക്ക് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇഡിയുടെ കുറ്റപത്രത്തെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ജൂണിലാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെ കേന്ദ്ര ഏജന്‍സി പിഎംഎല്‍എ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്.
നടിയും സച്ചിന് സാവന്തുമായി നിരവധി തവണ പണമിടപാട് നടത്തിയതായും ഐആര്‍എസ് ഉദ്യോഗസ്ഥന് നവ്യ നായര്‍ക്ക് വില കൂടിയ ആഭരണങ്ങള്‍ വാങ്ങി നല്‍കിയതായും ഇഡി കണ്ടെത്തി. ഇരുവരുടെയും ഫോണ്‍ വിവരങ്ങളടക്കമാണ് ഇഡി പരിശോധന നടത്തിയത്. എന്നാല്‍ സച്ചിന് സാവന്ത് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് നടി പറയുന്നത്. ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെയുള്ള കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ സച്ചിന് സാവന്തന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.