തിരുവനന്തപുരം.മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച പുതിയ ആരോപണങ്ങൾക്ക് സിപിഎം ഇന്ന് മറുപടി നൽകും. സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്റർ ഭൂനിയമം ലംഘിച്ച് നിർമിച്ച കെട്ടിനമാണെന്നാണ് മാത്യുവിന്റെ ആരോപണം.
എറണാകുളം, ഇടുക്കി പാർട്ടി സെക്രട്ടറിമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും മാത്യു പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സിപിഎം നേതാക്കൾ ഇന്ന് മറുപടി പറയും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് മാത്യു പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്.
അതേസമയം വീണ വിജയനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ഇനി മറുപടി പറയേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിലെ ധാരണ. വീണയുടെ ഇടപാടിലെ നികുതി സംബന്ധിച്ച പരാതി നികുതി കമ്മീഷണർ അന്വേഷിച്ച് വരികയാണ്. അടുത്ത തിങ്കളാഴ്ച റിപ്പോർട്ട് മന്ത്രിക്ക് കൈമാറുമെന്നാണ് സൂചന.