തൃശൂര്‍.ലോക റെക്കോർഡ് സ്വന്തമാക്കി തൃശ്ശൂരിൽ മെഗാ തിരുവാതിര . കുട്ടനെല്ലൂരിൽ നടന്ന മെഗാ തിരുവാതിരയിൽ ചുവടുവെക്കാൻ അണിനിരന്നത് 7027 കുടുംബശ്രീ നർത്തകിമാരാണ്.
ഒരേ താളത്തിൽ ഏഴായിരത്തോളം നർത്തകിമാർ ചുവടുവെച്ചപ്പോൾ കുട്ടനെല്ലൂരിലെ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ പിറന്നത് പുതു ചരിത്രമാണ്. തൃശൂരിലെ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
സംസ്കാരിക നഗരിയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ കലാ പ്രകടനം റവന്യു മന്ത്രി കെ രാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കലാകാരികൾ ഒരേ വേഷമണിഞ്ഞ് മെയ് വഴക്കത്തോടെ അവതരിപ്പിച്ച മെഗാ തിരുവാതിര ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, ടാലന്റ് റെക്കോർഡ് ബുക്ക് എന്നിവയിലാണ് ഇടംനേടിയത്.
6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരക്കളിയുടെ പേരിലായിരുന്നു ലോക റെക്കോര്‍ഡ്. അതാണ് തൃശ്ശൂരിലെ കുടുംബശ്രീ പ്രവർത്തകർ തിരുത്തിക്കുറിച്ചത്. മെഗാ തിരുവാതിരയ്ക്ക് ഗിന്നസ് റെക്കോർഡിലും ഇടമുറപ്പാക്കാനുള്ള നടപടിക്രമത്തിലാണ് അധികൃതർ.