വാർത്താ നോട്ടം

Advertisement

2023 ആഗസ്റ്റ് 31 വ്യാഴം

/👉തൃശൂരിലെ മൂർക്കനിക്കരയിലെ അഖിലിൻ്റെ കൊലപാതത്തിൽ നാല് പേർ അറസ്റ്റിൽ

👉കുമ്പളയിലെ ഫർഹാസിൻ്റ അപകട മരണം: ആരോപണ വിധേയനായ എസ്ഐക്ക് ഭീഷണി

👉യുക്രൈയിൻ്റെ രണ്ട് ഹെലികോപ്പറ്ററുകൾ തകർന്ന് വീണ് ആറ് സൈനീകർ മരിച്ചു.

🌴 കേരളീയം🌴

🙏 സംസ്ഥാനത്ത് എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഇടിമിന്നലിനും സാധ്യത.

🙏നടി നവ്യ നായരുമായി അടുത്ത ബന്ധമുണ്ടെന്നും പണവും ആഭരണങ്ങളും നല്‍കിയിട്ടുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ദ്. ഇക്കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് നടിയോടു വിവരങ്ങള്‍ തേടി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു സഹായിച്ചെന്നല്ലാതെ അടുത്ത ബന്ധമില്ലെന്നാണു നവ്യനായര്‍ പറഞ്ഞത്.

🙏കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിനാമി ഇടപാടുകാര്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. മുന്‍ മാനേജര്‍ ബിജു കരീം, പി.പി കിരണ്‍, അനില്‍ സേട്ട് എന്നിവരാണ് ഹാജരായത്.

🙏എറണാകുളം – ചെന്നൈ റൂട്ടില്‍ ഒരു സ്പെഷ്യല്‍ ട്രെയിന്‍ കൂടി. സെപ്റ്റംബര്‍ മൂന്നിനു പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.

🙏കഴക്കൂട്ടത്ത് ഓണാ
ഘോഷ യാത്രയ്ക്കു ബോണറ്റില്‍ കുട്ടിയെ ഇരുത്തി വാഹനമോടിച്ച ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോടിച്ച കഴക്കൂട്ടം സ്വദേശി ഹരികുമാര്‍, വാഹനത്തിലുണ്ടായിരുന്ന കുഞ്ഞിന്റെ അച്ഛന്‍ കഴക്കൂട്ടം സ്വദേശി സോജു എന്നിവരാണ് അറസ്റ്റിലായത്.

🙏 ആറ്റിങ്ങല്‍ ബൈപ്പാസില്‍ റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്കു കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു എന്ന 23 കാരനാണ് മരിച്ചത്.

🙏എറണാകുളം സി പി എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെതിരേ രണ്ടര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വക്കീല്‍ നോട്ടീസ്.

🙏ഗൂണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി രണ്ടു പേര്‍ കൊല്ലപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ രണ്ടിടത്താണ് കൊലപാതകങ്ങള്‍ നടന്നത്. മണ്ണുത്തി മുളയം സ്വദേശി അഖില്‍, നെടുപുഴ സ്വദേശി കരുണാമയന്‍ എന്ന വിഷ്ണു എന്നിവരാണ് കൊല്ലപ്പെട്ടത്.

🙏കഴക്കൂട്ടത്ത് ഓണാഘോഷത്തിനു വടംവലി മത്സരത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. വെട്ടു റോഡ് സ്വദേശി വിനേഷ് (40) ആണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏’ഇന്ത്യ’ സഖ്യ യോഗം ഇന്നു മുംബൈയില്‍. ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തിനായി കടുംപിടിത്തമില്ലെന്നു കോണ്‍ഗ്രസ്.

🙏ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാര്‍ശ സ്പീക്കര്‍ക്കു കൈമാറി.

🙏ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറിന്റേയും ലാന്‍ഡറിലെ രണ്ട് പ്രധാന ഉപകരണങ്ങളായ ചാസ്റ്റേയുടേയും ഇല്‍സയുടേയും പ്രവര്‍ത്തന സജ്ജമായ ചിത്രങ്ങളുമാണ് പുറത്തുവിട്ടത്.

🙏ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡര്‍ ഡിസൈന്‍ ചെയ്തത് താനാണെന്ന് അവകാശപ്പെട്ട ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. ഗുജറാത്ത് സ്വദേശിയായ മിതുല്‍ ത്രിവേദിയെയാണ് സൂററ്റ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്.

🙏ഇന്ത്യയുടെ ഭൂമി കൈയേറുകയും കൈയേറിയവയേയും കൈയേറാത്തവയേയും ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

🙏മണിപ്പൂരില്‍ കര്‍ഷകര്‍ക്കു നേരെയുള്ള വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്കു നേരെയാണു വെടിവച്ചത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തു.

🙏 മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തെ വെറുതെ വിട്ട സിജെഎം കോടതി വിധി പുനഃപരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്തു സമ്പാദന കേസിലാണ് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിട്ടേഷ് സ്വമേധയാ റിവിഷന്‍ നടപടിക്ക് അസാധാരണ ഉത്തരവു പുറപ്പെടുവിച്ചത്.

🙏പ്രണയത്തെ എതിര്‍ത്ത അച്ഛനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പതിനാറുകാരിയെയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. പെരിയകുളം സ്വദേശിയായ വേണുഗോപാലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

🙏ഗുസ്തി താരവും ഭര്‍ത്താവും ചേര്‍ന്ന് തിഹാര്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ദീപക് ശര്‍മ്മയില്‍നിന്ന് 51 ലക്ഷം രൂപ തട്ടിയെടുത്തെന്നു കേസ്. ഗുസ്തിക്കാരായ റൗണക് ഗുലിയ റൗണ, ഭര്‍ത്താവ് അങ്കിത് ഗുലിയ എന്നിവര്‍ക്കെതിരേയാണു കേസ്.

വാർത്താ നോട്ടം

BREAKING NEWS

👉തൃശൂരിലെ മൂർക്കനിക്കരയിലെ അഖിലിൻ്റെ കൊലപാതത്തിൽ നാല് പേർ അറസ്റ്റിൽ

🇦🇽 അന്തർദേശീയം 🇦🇴

🙏 നാസ വ്യാഴത്തിന്റെ പുതിയ ചിത്രങ്ങളുമായി. വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വ്യാഴത്തിന്റെ മേഘപാളികള്‍ക്ക് 23,500 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്.

🙏ചൈനീസ് ഗവേഷണ കപ്പല്‍ ശ്രീലങ്കന്‍ തീരത്തേക്ക്. കപ്പലിന് അനുമതി നല്‍കിയിട്ടും വിവരം ശ്രീലങ്ക സ്ഥിരീകരിച്ചില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൊളംബോ സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനീസ് കപ്പല്‍ എത്തിയത്.

🙏 മയക്കുമരുന്നും ആയുധങ്ങളും ശ്രീലങ്കയിൽ നിന്ന് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍ മാനേജര്‍ ആദി ലിംഗത്തിന് എതിരായ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് തമിഴ് നടി വരലക്ഷ്മി ശരത്കുമാര്‍.

🙏 വിമാനാപകടത്തില്‍ റഷ്യയിൽ കൊല്ലപ്പെട്ട വാഗ്നര്‍ സേനാ തലവന്‍ പ്രിഗോഷിന്റെ മൃതദേഹം സംസ്‌കരിച്ചു. സര്‍ക്കാര്‍ പ്രതിനിധികളോ സൈനിക നേതൃത്വമോ പങ്കെടുത്തില്ല.

⚽🏏 കായികം 🏑🥍

🙏ഏഷ്യാകപ്പ് ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ പാക്കിസ്ഥാന് 238 റണ്‍സിന്റെ വമ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ബാബര്‍ അസം, ഇഫ്തീഖര്‍ അഹമ്മദ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തില്‍ നേടിയ 343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ടായി.

🇦🇽 അന്തർദേശീയം 🇦🇴

🙏 നാസ വ്യാഴത്തിന്റെ പുതിയ ചിത്രങ്ങളുമായി. വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വ്യാഴത്തിന്റെ മേഘപാളികള്‍ക്ക് 23,500 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്.

🙏ചൈനീസ് ഗവേഷണ കപ്പല്‍ ശ്രീലങ്കന്‍ തീരത്തേക്ക്. കപ്പലിന് അനുമതി നല്‍കിയിട്ടും വിവരം ശ്രീലങ്ക സ്ഥിരീകരിച്ചില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൊളംബോ സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനീസ് കപ്പല്‍ എത്തിയത്.

🙏 മയക്കുമരുന്നും ആയുധങ്ങളും ശ്രീലങ്കയിൽ നിന്ന് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍ മാനേജര്‍ ആദി ലിംഗത്തിന് എതിരായ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് തമിഴ് നടി വരലക്ഷ്മി ശരത്കുമാര്‍.

🙏 വിമാനാപകടത്തില്‍ റഷ്യയിൽ കൊല്ലപ്പെട്ട വാഗ്നര്‍ സേനാ തലവന്‍ പ്രിഗോഷിന്റെ മൃതദേഹം സംസ്‌കരിച്ചു. സര്‍ക്കാര്‍ പ്രതിനിധികളോ സൈനിക നേതൃത്വമോ പങ്കെടുത്തില്ല.

⚽🏏 കായികം 🏑🥍

🙏ഏഷ്യാകപ്പ് ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ പാക്കിസ്ഥാന് 238 റണ്‍സിന്റെ വമ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ബാബര്‍ അസം, ഇഫ്തീഖര്‍ അഹമ്മദ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തില്‍ നേടിയ 343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സിന് ഓള