ആ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമില്ല, പ്രചരിച്ചത് തെറ്റായ വിവരമെന്ന് പൊലീസ്

Advertisement

കുമ്പള. പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമില്ല. പ്രചരിച്ചത് തെറ്റായ വിവരമെന്ന് പൊലീസ്. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ലഭിച്ചതിന് ശേഷമെ നടപടി സംബന്ധിച്ച് തീരുമാനം ഉണ്ടാകുവെന്നും വിശദീകരണം.
വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പൊലീസ് സംഘത്തിലെ എസ് ഐ ഉൾപ്പടെ മൂന്ന് പേരെ സ്ഥലം മാറ്റിയെന്നാണ് നേരെത്തെ പുറത്തുവന്ന വിവരം.

ആരോപണ വിധേയരായവർക്കെതിരെ കേസെടുക്കണമെന്ന് മരിച്ച ഫർഹാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ്‌ സ്ഥലം മാറ്റ നടപടിപോലും ഉണ്ടായിട്ടില്ലെന്ന വിവരം പുറത്തുവരുന്നത്. അതേസമയം ആരോപണ വിധേയനായ എസ്. ഐ രജിത്തിന്റെ കുടുംബത്തിന് ഭീഷണി എന്ന് പരാതി. ബൈക്കിൽ എത്തിയ രണ്ട് അംഗ സംഘം വീടിന് മുന്നിൽ നിന്ന് ഭീഷണി മുഴക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.

Advertisement