വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 01 വെള്ളി

BREAKING NEWS

👉 ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകം; ഇന്ന് കുറ്റപത്രം നൽകും.

👉 ശക്തമായ തിരച്ചിൽ പ്പെട്ട് കൊല്ലം വാടിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു;ആറ് പേരെ രക്ഷപ്പെടുത്തി.

👉പാകിസ്ഥാനിൽ ഖൈബിർ പ്രവിശ്യയിൽ സൈന്യത്തിന് നേരെ ചാവേർ ആക്രമണം; 9 പേർ കൊല്ലപ്പെട്ടു.

🌴കേരളീയം🌴

🙏 തൃശൂരിൽ ഓണാഘോഷത്തിനു സമാപനം കുറിച്ചുകൊണ്ട് ഇന്നു പുലിക്കളി. ഉച്ചയ്ക്കു രണ്ടു മുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. വൈകുന്നേരം നാലോടെ ആരംഭിക്കുന്ന പുലിക്കളി അഞ്ചരയോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. രാത്രി 8 മണിയോടെ സമാപിക്കും.

🙏 യുക്തിചിന്തയും, ശാസ്ത്രബോധവും വെല്ലുവിളി നേരിടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി അബദ്ധങ്ങള്‍ പ്രതിഷ്ഠിക്കുന്നു. നമ്മള്‍ ചന്ദ്രനിലെത്തിയിട്ടും ശാസ്ത്ര അവബോധം വളര്‍ത്തുന്നില്ല. 100 വര്‍ഷം മുമ്പ് നാം പൊരുതി തോല്‍പിച്ചതിനെ തിരികെ എത്തിക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് പറയേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🙏സെക്രട്ടേറിയറ്റ് തമ്പുരാന്‍ കോട്ടയായി തുടരുന്നുവെന്നു ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരായി ബ്രാഹ്‌മണരെ നിയമിക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ സര്‍ക്കുലര്‍ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🙏അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ച സിപിഎം അനുഭാവിയും സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളി ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 ഈ മാസം 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുന്നത്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

🙏ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുമെന്ന് മുംബൈയില്‍ ആരംഭിച്ച പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യ മുന്നണി യോഗം. 2014 ല്‍ അധികാരത്തില്‍ വന്നവര്‍ 2024 ല്‍ പുറത്താകുമെന്നു സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. 28 പാര്‍ട്ടികളിലെ 63 നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഇന്നും തുടരും.

🙏റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പേഴ്ണും സിഇഒയുമായി ജയവര്‍മ സിന്‍ഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.

🙏ചന്ദ്രനില്‍ പ്രകമ്പനങ്ങള്‍ ഉണ്ടെന്ന് ചന്ദ്രയാന്‍ മൂന്നിന്റെ കണ്ടെത്തല്‍. ലാന്‍ഡറിലെ ഇല്‍സ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രകമ്പനത്തിന്റെ കാരണം വ്യക്തമല്ല. റോവറിലെ രണ്ടാമത്തെ പേ ലോഡായ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ് റേ സ്പെക്ട്രോമീറ്റര്‍ ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ചു. ചന്ദ്രനില്‍ പ്ലാസ്മ സാന്നിധ്യം കുറവാണെന്നാണ് മറ്റൊരു ഉപകരണമായ രംഭയുടെ കണ്ടെത്തല്‍

🙏തിടുക്കത്തില്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരിഭ്രാന്തിയുടെ ലക്ഷണമാണ് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

🙏 ആമസോണ്‍ കമ്പനി മാനേജരെ ഡെൽഹിയിൽ നടുറോഡില്‍ വെടിവച്ചുകൊന്ന പതിനെട്ടുകാരനായ, ഗുണ്ടാ തലവനും കൂട്ടാളിയും പിടിയില്‍. മായ ഗാങ്ങിന്റെ തലവനായ മുഹമ്മദ് സമീറും കൂട്ടാളിയുമാണ് പിടിയിലായത്.

🙏ഗൗതം അദാനിക്കെതിരെ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ടിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കേ അദാനിയുടെ ഇടപാടുകളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

🇦🇽 അന്തർദേശീയം 🇦🇴

🙏ദക്ഷിണാഫ്രിക്കയിലെ സെന്‍ട്രല്‍ ജോഹന്നാസ്ബര്‍ഗിലെ അഞ്ചു നില കെട്ടിടത്തില്‍ തീപിടിച്ച് 60 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പത്തിലേറെ കുട്ടികളും ഉണ്ട്.

🙏 6 മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അന്‍ നെയാദി അടക്കമുള്ളവര്‍ ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തും. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്‍ഡ്രി ഫെദീവ് എന്നിവരാണ് അല്‍ നെയാദിക്കൊപ്പം മടങ്ങുന്നത്.

🥍🏑 കായികം 🏏⚽

🙏ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കക്ക് ബംഗ്ലാദേശിനെതിരേ അഞ്ചു വിക്കറ്റ് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 39 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

Advertisement