മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു , അമ്മ ഗുരുതര നിലയിൽ

Advertisement

തിരുവനന്തപുരം. ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. മാമം കുന്നുംപുറം സ്വദേശിയായ രമ്യയാണ് മകൻ അഭിദേവുമായി 50 അടി താഴ്ചയുള്ള കിണറ്റിൽ ചാടിയത്. സംഭവത്തിൽ കുഞ്ഞ് മരിച്ചു. രമ്യയെ തലക്ക് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. ഭർത്താവ് രാജേഷിനെ ആറ്റിങ്ങൽ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്.

Advertisement