സമൂഹമാധ്യമത്തില്‍ പുതിയ നൃത്ത വീഡിയോയുമായി നടി നവ്യാനായര്‍…. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’

Advertisement

കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പുതിയ നൃത്ത വീഡിയോയുമായി നടി നവ്യാനായര്‍. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ടാഗ്ലൈനോടു കൂടി നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. റൂമിയുടെ വരികള്‍ക്കൊപ്പമാണ് നവ്യ നായര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്.
ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടി നവ്യാ നായരെ കഴിഞ്ഞ ദിവസമാണ് ഇ.ഡി ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് നടിക്ക് വിലകൂടിയ സമ്മാനങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങി നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നവ്യ വലിയ സൈബര്‍ ആക്രമണത്തിന് ഇരയാവുന്നുമുണ്ടായിരുന്നു.
അടുത്ത വസതികളില്‍ താമസിച്ചപ്പോള്‍ ഉണ്ടായ പരിചയം മാത്രമാണ് ഉദ്യോഗസ്ഥനുമായി ഉള്ളതെന്നും അദ്ദേഹത്തിന് ഗുരുവായൂര്‍ ദര്‍ശനത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നും മറ്റു ബന്ധങ്ങളോ, സൗഹൃദമോ ഇല്ലായെന്നും നവ്യാ നായര്‍ പ്രതികരിച്ചു.