അപർണയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

Advertisement

തിരുവനന്തപുരം.കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നടി അപർണ നായർ വിട വാങ്ങി . പ്രിയപ്പെട്ടെ അപർണയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . കുടുംബ പ്രശ്നങ്ങളെത്തുടർന്നാണ് ആത്മഹത്യയെന്നാണ് നിഗമനം.


സീരിയലിൽ മാത്രമല്ല സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധയാകർഷിച്ചിരുന്നു അപർണ . 2009 ൽ പുറത്തിറങ്ങിയ മേഘതീർത്ഥത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന അപർണ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തെങ്കിലും സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. . മിനിസ്ക്രീൻ താരമായിരുന്നെങ്കിലും സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായും ജോലി ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്ന താരം മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് പോലും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

ഇളയ മകളുടെ ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടത്. സദാ സന്തോഷവതിയായിരുന്ന നടിയുടെ മരണത്തിന്റെ ഞെട്ടലിലാണ് വീട്ടുകാർ. ഇന്നലെ വൈകിട്ടോടെയാണ് ആത്മഹത്യ. ഭർത്താവും 2 പെൺകുട്ടികളുമടങ്ങുന്ന കുടുംബമാണ് അപർണ യുടേത്. മക്കളെ നോക്കാൻ പതിനഞ്ച് ദിവസം മുമ്പ് ആശുപത്രിയിലെ ജോലി രാജി വച്ചിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്‌ധുക്കൾക്ക് വിട്ടു കൊടുത്തു.

Advertisement