പി & ടി കോളനിവാസികൾക്കായി സര്‍ക്കാര്‍ നിർമ്മിച്ച ഫ്ലാറ്റ് സമൂച്ചയം ഇന്ന് കൈമാറും

Advertisement

കൊച്ചി.എറണാകുളം പി & ടി കോളനിവാസികൾക്കായി നിർമിച്ച ഫ്ലാറ്റ് സമൂച്ചയം ഇന്ന് കൈമാറും. 83 കുടുംബങ്ങൾക്ക് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് താക്കോൽ നൽകും. ലൈഫ് മിഷനുമായി സഹകരിച്ച്‌ 14 കോടി മുതൽ മുടക്കിൽ ജിസിഡിഎ യുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.മുണ്ടംവേലിയിൽ കൊച്ചിൻ കോർപ്പറേഷന്റെ അധീനതയിലുള്ള 70 സെൻറ് സ്ഥലത്തായിരുന്നു നിർമ്മാണം. പേരണ്ടൂർ കനാലിന്റെ അരികിൽ സ്ഥിതിചെയുന്ന പി ആൻഡ് ടി കോളനിയിലെ കുടുംബം വെള്ളക്കെട്ട്മൂലം കടുത്ത ദുരിതത്തിലായിരുന്നു.