മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വിവാഹവാര്‍ഷികം

Advertisement

കണ്ണൂര്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വിവാഹവാര്‍ഷികം.

1979 സെപ്റ്റംബര്‍ രണ്ടിനാണ് സിപിഎം യുവ നേതാവ് പിണറായി വിജയനും ഒഞ്ചിയം തൈക്കണ്ടി ആണ്ടി മാസ്റ്ററുടെ മകള്‍ ടി കമലയും വിവാഹിതരായത്. രാവിലെ 11ന് തലശേരി ടൗണ്‍ ഹാളിലായിരുന്നു വിവാഹം. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദനാണ് വിവാഹക്ഷണം നടത്തിയത്. സാന്നിധ്യം പ്രതീക്ഷിക്കുന്ന വിവാഹകത്തില്‍ സമ്മാനങ്ങള്‍ സദയം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമുണ്ട്.
അന്ന പാര്‍ട്ടി സഖാവായിരുന്ന പിണറായി പിന്നീട് പാര്‍ട്ടിയുടെ വിവിധ തലത്തില്‍ നേതൃസ്ഥാനത്തേക്ക് ഉയരുകയും പാര്‍ട്ടിയിലെ അവസാന വാക്കായി മാറുകയും കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടുതവണ തുടര്‍ച്ചയായി അധികാരത്തിലേറുകയും ചെയ്തത് ചരിത്ര ഗാഥയാണ്.

Advertisement