സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

Advertisement

തിരുവനന്തപുരം. സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.
സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പ്രതിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നടപടി.
തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.

ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പരാതി നിലനിൽക്കുന്നതല്ലെന്നും തെളിവുകൾ ഇല്ലെന്നുമായിരുന്നു സിബിഐ റിപ്പോർട്ടിലെ കണ്ടെത്തൽ.
പിന്നാലെ റിപ്പോർട്ടിനെതിരെ ഹർജിയുമായി ,പരാതിക്കാരി കോടതിയെ സമീപിച്ചു.
റിപ്പോർട്ട് അംഗീകരിക്കരുതെന്നായിരുന്നു ഹർജി.എന്നാൽ ഹർജി തള്ളി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ റിപ്പോർട്ട് കോടതി തിരുവനന്തപുരം സിജെഎം അംഗീകരിച്ചു.ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർ നടപടികളെല്ലാം കോടതി അവസാനിപ്പിച്ചു.

Advertisement