ആറമ്മുള. ആവേശത്തിരകളിലേറി ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്വല സമാപനം. മത്സര വള്ളംകളിയിൽ എ ബാച്ചിൽ ഇടശ്ശേരിമല പള്ളിയോടവും , ബി ബാച്ചിൽ ഇടക്കുളം പള്ളിയോടവും കിരീടം ചൂടി. എ – ബി വിഭാഗങ്ങളിലായി 48 പള്ളിയോടങ്ങളാണ് ജലമേളയിൽ മാറ്റുരച്ചത്. മന്ത്രിമാരായ സജി ചെറിയാനും , പി :പ്രസാദും വീണ ജോർജും ജലമേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ പെയ്ത കനത്ത മഴയിൽ ഡാമുകൾ തുറന്നതോടെ പമ്പയിലേക്ക് ജലമൊഴുകിയത് അല്‍പം ആശങ്കയായെങ്കിലും പ്രകൃതി ആറന്മുള ജലോത്‌സവത്തിന് കൈത്താളമിട്ടു കൂടെ നിന്നു.
ഉച്ചയ്ക്ക് നടന്ന ജല ഘോഷയാത്രക്ക് ആറൻമുള തിരുവോണ തോണിക്ക് പുറകെ 48 പള്ളിയോടങ്ങൾ അകമ്പടി സേവിച്ചു.
മത്സര വള്ളം കളിയില്‍ എ വിഭാഗത്തിൽ 36 പള്ളിയോടങ്ങളും , ബി ബാച്ചിൽ 16 പള്ളിയോടങ്ങളും വാശിയോടെ മത്സരിച്ചു.
അതിനിടയിൽ ആശങ്കയായി മൂന്നു വള്ളങ്ങൾ പമ്പാനദിയിൽ മറിഞ്ഞു.ഫയർഫോഴ്സും മറ്റു രക്ഷാപ്രവർത്തകരും ചേർന്ന് എല്ലാവരെയും ഉടൻതന്നെ രക്ഷിച്ചു.വാശിയേറിയ മത്സരത്തിൽ ,എ ബാച്ചിൽ ഇടശ്ശേരി മലയും ബി ബാച്ചിൽഇടക്കുളം പള്ളിയോടവുംകിരീടം ചൂടി.
വിജയികൾക്ക് മന്നം ട്രോഫിയും ക്യാഷ് അവാർഡും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അനന്ത
ഗോപനാണ് വിതരണം ചെയ്തത് .