നെല്ല് വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

Advertisement

ആലപ്പുഴ. നെൽ വില ലഭിക്കാത്തത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും കണക്കുകൊടുത്തതിന്റെ പണം കേന്ദ്രം നൽകിയിട്ടുണ്ടെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. നടൻ ജയസൂര്യയെയും കെപിസിസി പ്രസിഡന്റ് പിന്തുണച്ചു. അതേസമയം ജയസൂര്യയ്ക്കെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ് സർക്കാർ

കുട്ടനാട് രാമങ്കരി യിലെത്തി കർഷക സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം. നടൻ ജയസൂര്യ പറഞ്ഞത് യാഥാർത്ഥ്യം ആണെന്നും കെ സുധാകരൻ പ്രതികരിച്ചു

അതെ സമയം നടനെതിരായി കൂടുതൽ മന്ത്രിമാർ രംഗത്തെത്തി. മന്ത്രി പി പ്രസാദിനു തന്റെ വകുപ്പിനെക്കുറിച്ച് ധാരണയില്ലെന്നും കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ സംസ്ഥാന സർക്കാരാണ് സഹകരിക്കാത്തതെന്നും കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ വിമർശിച്ചു

Advertisement