ശക്തമായ മഴയ്ക്ക്‌ സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Advertisement


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക്‌ സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലും മറ്റന്നാൾ ആറ് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസങ്ങളിൽ ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്. വടക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴി ന്യൂനമർദമായി മാറിയേക്കും. ഇതാണ് ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ആദ്യം തെക്കൻ കേരളത്തിലും ന്യുന മർദ്ദത്തിന്റെ സഞ്ചാരപാതക്ക് അനുസരിച്ചു വടക്കൻ കേരളത്തിലേക്കും മഴ വ്യാപികകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മലയോര തീര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകി. മത്സ്യബന്ധനത്തിന് പോകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

Advertisement