പത്തനംതിട്ട: പ്രമുഖ കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവും പന്തളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ തോന്നല്ലൂർ നന്ത്യാട്ടു വിളയിൽ എൻ. ജി സുരേന്ദ്രൻ (67) അന്തരിച്ചു.
സംസ്കാരം ഇന്ന് ( വൈകുന്നേരം 03:00-ന് വീട്ടുവളപ്പിൽ.
പന്തളം നഗരസഭാ കൗൺസിലർ, ജില്ലാ പഞ്ചായത്ത് മെമ്പർ, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ, കുളനട ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ : ഉഷാകുമാരി.
മക്കൾ: അശ്വതി സുരേന്ദ്രൻ, ആതിര എസ്. നായർ.
മരുമക്കൾ: അഖിൽ മോൻ, ഹരികൃഷ്ണൻ.