വനിത ഡോക്ടർക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം,മൊഴി രേഖപ്പെടുത്തിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പോലീസ്

Advertisement

കൊച്ചി . എറണാകുളം ജനറൽ ആശുപത്രിയിൽ വനിത ഡോക്ടർക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമ പരാതിയിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പോലീസ് .വിദേശത്തുള്ള പരാതിക്കാരുടെ മൊഴി ഫോൺ മുഖേനെ രേഖപ്പെടുത്താനാണ് പോലീസിന്റെ ശ്രമം.

മൊഴി രേഖപ്പെടുത്താതെ എഫ്ഐആർ ഇട്ടാൽ അത് കോടതിയിൽ തിരിച്ചടിയാകുമെന്ന് നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരാതിക്കാരിയെ സമീപിച്ചത്.ഫേസ്ബുക്ക് പോസ്റ്റ് പറഞ്ഞതിനപ്പുറം സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ നൽകാൻ ഉണ്ടോ എന്നുള്ളതാണ് പോലീസിന് പ്രധാനമായും അറിയേണ്ടത്.2019 നടന്ന സംഭവത്തിൽ വനിതാ ഡോക്ടർ ആശുപത്രിയിൽ വാക്കാൽ പരാതി നൽകിയിരുന്നു എന്നതറ കാര്യങ്ങളിലും പോലീസിന് വ്യക്തത വേണം എന്നുള്ളതാണ് അന്വേഷണ സംഘത്തിൻറെ നിലപാട്.

Advertisement