2023 സെപ്തംബർ 03 ഞായർ
🌴 കേരളീയം 🌴
🙏ഇന്ത്യ മുന്നണിയില്‍ ഒന്നിച്ചാണെങ്കിലും കേരളത്തില്‍ സിപിഎമ്മുമായി ഒന്നിച്ചു മത്സരിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സിപിഎമ്മും അതിനു തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
🙏സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു.
🙏 കോണ്‍ഗ്രസുകാര്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു. കോട്ടയം എസ്പിക്കുപരാതി നല്‍കി.
🇳🇪 ദേശീയം 🇳🇪
🙏’ഒരു രാജ്യം, ഒറ്റ വോട്ടെടുപ്പ്’ പരിഷ്‌കരണം ത്രിതല പഞ്ചായത്തുകളിലേക്കും. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്തണമെന്നു നിര്‍ദേശം.
🙏ഒരു രാജ്യം ഒറ്റ വോട്ടെടുപ്പ് പരിഷ്‌കരണം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ്.
🙏ഒറ്റ വോട്ടെടുപ്പ് പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയില്‍നിന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പിന്‍വാങ്ങി. പാനലില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തു നല്‍കി.
🙏ചന്ദ്രയാന്‍ മൂന്ന് റോവറിന്റെ പ്രവര്‍ത്തനം താത്കാലികമായി നിറുത്തിവച്ചു. സൂര്യപ്രകാശം അസ്തമിക്കാറായതോടെയാണ് റോവറിനെ സ്ലീപ് മോഡിലേക്കു മാറ്റി
🙏സൗരോര്‍ജ്ജം ഉപയോഗിച്ചാണ് റോവറിന്റെ പ്രവര്‍ത്തനം. ചന്ദ്രനിലെ സൂര്യോദയത്തിന് ഈ മാസം 22 വരെ കാത്തിരിക്കണം. രാത്രി ചന്ദ്രനിലെ താപനില മൈനസ് 130 ഡിഗ്രി വരെയാകും. അതിശൈത്യത്തെ അതിജീവിക്കാന്‍ റോവറിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.
🙏ഡല്‍ഹിയില്‍ ഈ മാസം എട്ടിന് ആരംഭിക്കുന്ന ജി ഇരുപത് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗ് പങ്കെടുക്കില്ല. പകരം പ്രധാനമന്ത്രി ലി ചിയാംഗ് പങ്കെടുക്കുമെന്നു ചൈന അറിയിച്ചു.
🙏ജി 20 ഉച്ചകോടിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ 2700 കോടി രൂപ ചെലവിട്ടു നിര്‍മിച്ച ഭാരത് മണ്ഡപം രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്റര്‍. പരമ്പരാഗതവും അധുനികവുമായ വാസ്തു വിദ്യകള്‍ സമന്വയിപ്പിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
🙏ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പരിഷ്‌കാരം പഠിക്കാനുള്ള ഉന്നതതല സമിതിയില്‍ രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ഒഴിവാക്കിയതു ശരിയായ നടപടിയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
🙏രാജസ്ഥാനില്‍ ഭര്‍ത്താവും ബന്ധുക്കളും നഗ്‌നയാക്കി നടത്തിച്ച യുവതിക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
🇦🇽 അന്തർദേശീയം 🇨🇦
🙏സൗദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും ഉന്നതോദ്യോഗസ്ഥനുമായിരുന്ന മുഹമ്മദ് അല്‍വാന്‍ അന്തരിച്ചു. 73 വയസായിരുന്നു.
🏏🏑 കായികം ⚽🏸
🙏ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്താന്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചു. മഴ ഇടക്കിടെ തടസപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായി.
🙏ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച 82 റണ്‍സെടുത്ത ഇഷാന്‍ കിഷനും 87 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
🙏കനത്ത മഴയെത്തിയതോടെ പാകിസ്താന് ബാറ്റിങ്ങിന് ഇറങ്ങാനാവാതെ മത്സരം ഉപേക്ഷിച്ചതായി അമ്പയര്‍മാര്‍ അറിയിച്ചു. ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചതോടെ ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍ കടന്നു.