പോത്തൻകോട് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Advertisement

തിരുവനന്തപുരം. പോത്തൻകോട് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. പോത്തൻകോട് ചന്തവിള സ്വദേശി റഹീസ് ഖാനാണ് പിടിയിലായത്.ഇയാളുടെ ഭാര്യ നൗഫിയ(27)യെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെയാണ് വീട്ടിലെ ഹാളിൽ നൗഫിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൻ്റെ ശാരീരിക പീഡനമാണ് ആത്മഹത്യത് കാരണം എന്ന് സഹോദരൻ നൗഫൽ പൊലീസിൽ മൊഴി നൽകി. ഇതിന് പിന്നാലെയാണ് ഭർത്താവായ റഹീസ് ഖാനെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 വർഷം മുമ്പാണ് നൗഫിയയും റഹീസും തമ്മിലുള്ള വിവാഹം നടന്നത്. വർഷങ്ങളായി തിരുവനന്തപുരം കിള്ളിയിൽ വാടകയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. മൂന്നുവർഷം മുൻപ് കുടുംബ വീടിനോട് ചേർന്നുള്ള ചായ്പ്പിലേക്ക് താമസം മാറ്റി. ഇവിടെ വച്ച് റഹീസ് നിരന്തരമായി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കും. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്.

Advertisement