ബാലരാമപുരത്തെ ജൂവലറികളിലെ മോഷ്ടാവ് കണ്ണൂരുനിന്നും പിടിയില്‍

Advertisement

ബാലരാമപുരം. മേഖലയിലെ വിവിധ ജൂവല്ലറികളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. 
കണ്ണൂര്‍,തളിപ്പറമ്പ് സ്വദേശി 
തങ്കച്ചനെയാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്.പ്രതിയെ വലയിലാക്കിയത് പത്തു ജില്ലകളിലെ സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ..

ജൂലൈ 25 ന് ബാലരാമപുരം ജംങ്ഷന് സമീപത്തെ മൂന്ന് ജൂവലറികള്‍ കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. ബാലരാമപുരം ജംങ്ഷനില്‍ രണ്ട് മണിക്കൂറിനിടെ മൂന്ന് ജൂവലറി കുത്തിതുറന്ന് മോഷണം നടത്തിയ  പ്രതിയെ കണ്ടെത്താൻ പൊലീസ് ഏറെ പണിപ്പെട്ടു. 

തലേദിവസമെത്തി സ്ഥലവും സന്ദർഭവും നിരീക്ഷിച്ച പ്രതി പിറ്റേന്ന് പുലർച്ചെയാണ് അടുത്തടുത്ത
മൂന്ന് ജൂവലറികൾ കുത്തിതുറന്നത്. 
കണ്ണന്‍ ജുവലറിയുടെ പൂട്ട് കുത്തിതുറന്ന് അകത്ത് കടന്ന് ഒരു ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു.
സമീപത്തെ പത്മനാഭാ ജുവലറിയില്‍ നിന്നും മൂന്ന് ഗ്രം സ്വര്‍ണാഭരണങ്ങളും പ്രശാന്ത് ജുവലറിയില്‍ നിന്നും നാല്ഗ്രാം സ്വര്‍ണാഭരണവും മോഷ്ടിച്ചു.സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് മോഷണ രീതി.
സിസിടിവിയില്‍ നിന്ന് മനസിലാകാത്ത വിധം മുഖം മറച്ചായിരുന്നു മോഷണം.വിരലടയാളം ലഭിക്കാതിരിക്കാൻ കൈയ്യുറകളും ധരിച്ചിരുന്നു.

മുപ്പത്തി ഒന്‍പത്  ദിവസം പത്ത് ജില്ലകൾ കേന്ദ്രീകരിച്ച് നീണ്ട അന്വേഷണം.700 ലെറെ സിസിടിവി ക്യാമറകളും, 3600 മെബൈല്‍ ഫോണ്‍ നമ്പരുകളും പരിശോധിച്ച് ഒടുവിൽ ബാലരാമപുരം പൊലീസ് പ്രതിയെ കോഴിക്കോട് നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
കണ്ണൂര്‍,തളിപ്പറമ്പ്,പത്താന്‍ തറകര,തെക്കേമുറി വീട്ടില്‍, തങ്കച്ചനാണ് പിടിയിലായത്. പ്രതി
മൊബൈല്‍ഫോൺ ഉപയോഗിക്കാത്തത് കൊണ്ട് തന്നെ അന്വേഷണം ദുഷ്കകരമായിരുന്നുവെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.
നിരവധി മോഷണകേസിലെ പ്രതിയാണ് തങ്കച്ചന്‍.മോഷണത്തിനായി കണ്ണൂരില്‍ നിന്നും ബാലരാമപുരത്തെത്തി മോഷണം നടത്തിയ ശേഷം തിരികെ ബസില്‍ കോഴിക്കോടെത്തുകയായിരുന്നു.കിലോമീറ്ററുകളോളം താണ്ടി മോഷണം നടത്തിയ ശേഷം കടക്കുന്നതാണ് തങ്കച്ചന്റെ മോഷണ രീതി.മോഷണമുതല്‍ വിറ്റ് ആര്‍ഭാട ജീവിതം നയിച്ച ശേഷമാണ് അടുത്ത മോഷണത്തിനിറങ്ങുക..

Advertisement