പത്തനംതിട്ട. ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴയും നീരൊഴുക്കും ശക്തമായതോടെ മൂഴിയാർ ,മണിയാർ ഡാമുകൾ തുറന്നു. മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തും ചിറ്റാർ വയ്യാറ്റുപുഴ കുളങ്ങരവാലിയിലും ഇന്നലെ മണ്ണിടിച്ചിലുണ്ടായി. സീതത്തോട് പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ. അടുത്ത 24 മണിക്കൂറിൽ ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം പൊതു പരീക്ഷകളിൽ മാറ്റമുണ്ടാകില്ല.