കുട്ടനാട്ടില്‍ സിപിഐ തുറന്ന അഭയാര്‍ഥിക്യാംപില്‍ സിപിഎം വിട്ടവര്‍ക്ക് വന്‍ സ്വീകരണം

Advertisement

ആലപ്പുഴ . കുട്ടനാട്ടിൽ സിപിഎമ്മുമായി പിണങ്ങി സിപിഐ യിലെത്തിയവരുടെ ഘടകങ്ങളും സ്ഥാനമാനങ്ങളെയും സംബന്ധിച്ച് ഇന്ന് തീരുമാനമാകും. സിപിഎം വിട്ട് സിപിഐ യിലെത്തിയവരുടെ അംഗത്വം
സിപിഐ നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സിപിഐ ജില്ലാ കൗൺസിൽ യോഗത്തിന്റെ അംഗീകാരത്തിനു ശേഷമാകും പ്രഖ്യാപനം. സിപിഎം വിട്ടു വന്ന 294 പേരിൽ 166 പേർക്ക് പൂർണ അംഗത്വം നൽകാൻ തീരുമാനമായിരുന്നു.

രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് അടക്കം ജില്ലയിലെ സിപിഎം ശക്തി കേന്ദ്രത്തിൽ നിന്ന് കൊഴിഞ്ഞുപോയതോടെ സിപിഎമ്മിന് വലിയ തിരിച്ചടിയായി. രാമങ്കരി പഞ്ചായത്തിലെ മേൽകൈയ്യും നഷ്ടമായി. കുട്ടനാട്ടിലെ കടുത്ത വിഭാഗീയതയെ തുടർന്ന് ആറുമാസമായി പാർട്ടി വിട്ടു നിന്ന അംഗങ്ങളാണ് സിപിഐയിലേക്ക് ചേക്കേറിയത്.

Advertisement