ഇടുക്കി: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങിയ വയോധിക ആംബുലന്‍സ് മറിഞ്ഞ് മരിച്ചു.
നിയന്ത്രണം വിട്ട ആംബുലന്‍സ് തോട്ടിലേക്ക് മറിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.
സേനാപതി വട്ടപ്പാറയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പെട്ടത്. അന്നമ്മ പത്രോസ് (80) എന്ന വയോധികയാണ് മരിച്ചത്.
രാജാക്കാട് കളത്രക്കുഴി എന്ന സ്ഥലത്താണ് അപകടം. ആംബുലന്‍സ് പത്തടി താഴ്ചയിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്നമ്മയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.