പതിനൊന്ന് കോടി രൂപയുടെ ഹാഷിഷ്കടത്തല്‍: മര്‍ദനത്തിനിരയായ പ്രതിയെ ജയില്‍ മാറ്റിയെന്ന് സൂപ്രണ്ട്

Advertisement

പതിനൊന്നു കോടിയുടെ ഹാഷിഷ് ഓയില്‍ കടത്തിയ കേസിലെ മൂന്നാം പ്രതി രാജുവിന് സെന്‍ട്രല്‍ ജയിലില്‍ ക്രൂരമര്‍ദനം ഏറ്റതിനെ തുടര്‍ന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷ് മുമ്പാകെയാണ് ജയില്‍മാറ്റ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിഗണിക്കവേ കോടതിയില്‍ ഹാജരാക്കിയ രാജു മര്‍ദനമേറ്റ സംഭവത്തില്‍  തനിക്ക്  തുടര്‍പരാതിയില്ലെന്ന്  കോടതിയില്‍ ബോധിപ്പിച്ചു. പരാതിക്കാരന് തുടര്‍പരാതിയില്ലാത്തതിനാല്‍ മര്‍ദന പരാതി കോടതി ക്ലോസ് ചെയ്തു. അതേസമയം രാജു അടക്കമുള്ള കൊച്ചിക്കാരായ മൂന്നു പ്രതികള്‍ക്കെതിരെ തലസ്ഥാന ജില്ലാ വിചാരണ കോടതിയില്‍ നടക്കുന്ന വിചാരണ അന്തിമഘട്ടത്തിലെത്തി. എറണാകുളം സ്വദേശികളായ  മനു വില്‍സണ്‍, അന്‍വര്‍സാദത്ത്, രാജു എന്നിവരെ വെണ്‍പാലവട്ടത്ത് വച്ചാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടുന്നത്.

Advertisement