ചെന്നൈ.കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടിൽ സർവീസ് നടത്തുമെന്ന് സൂചന. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ട്രെയിന്‍ കേരളത്തിലെത്തുമെന്നാണ് വിവരം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കും. നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കെന്നും വിവരമുണ്ട്. മംഗലാപുരത്ത് നിന്നും സര്‍വ്വീസ് തുടങ്ങി മംഗലാപുരത്ത് തന്നെ സര്‍വ്വീസ് അവസാനിപ്പിക്കുന്ന രീതിയിലാണ് തയ്യാറെടുപ്പുകള്‍. പാലക്കാട് ഡിവിഷന് കീഴിലാകും സര്‍വ്വീസ്.