കൊച്ചി.ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശി വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോഴാണ് സംഭവം.
പൊലീസിടപെട്ട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആഗസ്റ്റ് 14 മുതൽ പൂത്തോട്ട ലോ കോളജിൽ പഠിക്കുന്ന നിയമവിദ്യാർത്ഥിനിയെ കാണാതായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് വിവാഹിതനും കുട്ടിയുമുള്ള തൃശൂർ സ്വദേശി വിഷ്ണുവിനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചത്.
രക്ഷിതാക്കളോടൊപ്പം പോയാൽ മതിയെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്