പെൺസുഹൃത്ത് കുടുംബത്തിനൊപ്പം പോയി; ഹൈക്കോടതിയിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Advertisement

കൊച്ചി:
ഹൈക്കോടതി വരാന്തയിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോർപസ് ഹർജിയിലെ കക്ഷിയാണ് വിഷ്ണു. പെൺസുഹൃത്ത് കുടുംബത്തിനൊപ്പം പോകാൻ സമ്മതം അറിയിച്ചതിൽ മനം നൊന്താണ് ആത്മഹത്യാ ശ്രമം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.