തൂങ്ങിമരിച്ചയാളുടെ പറമ്പിലെ സെപ്ടിക്ടാങ്കില്‍ അജ്ഞാതന്‍റെ മൃതദേഹം

Advertisement

തൃശ്ശൂര്‍. കുന്നംകുളം അഞ്ഞൂരിൽ സ്വകാര്യയുടെ വ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം പ്രദേശവാസിയായ പ്രതീഷ് എന്നയാളെ കാണാനില്ലെന്ന് കാണിച്ച് കുന്നംകുളം പോലീസിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമനെ കഴിഞ്ഞ 25ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

മരിച്ച ശിവരാമന്‍റെ പറമ്പിലെ സെപ്റ്റിക് ടാങ്കിന്റെ മുകൾവശത്തെ സ്ലാബ് ഇളകിയതായി അന്വേഷണത്തിനിടെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ പോലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമനെ കഴിഞ്ഞ 25-ാം തീയതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് കുന്നംകുളം പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് അധിക ദിവസം പഴക്കമില്ലെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ മൃതദേഹം കാണാതായ പ്രതീഷിന്‍റേതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സ്ഥിരീകരണം ഉണ്ടാകൂ. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ശിവരാമൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്