മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സിപിഎം

Advertisement

തിരുവനന്തപുരം . മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി. കേരള കോൺഗ്രസ് ബിയിൽ നിന്ന് സ്ഥാനം ഏറ്റെടുത്ത് സിപിഎം.

കോർപറേഷൻ ചെയർമാന്‍ കെ ജി പ്രേംജിത്തിനെയാണ് മാറ്റിയത്. പകരം എം. രാജഗോപാലൻ നായരെ നിയമിച്ചു

കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്.ആര്‍ ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു നിയമനം. ചർച്ച കൂടാതെ മാറ്റിയതിൽ കേരള കോൺ. ബിക്ക് അതൃപ്തി.ഏകപക്ഷീയമായി തീരുമാനത്തിൽ മുന്നണി നേതൃത്വത്തെ അതൃപ്തി അറിയിക്കും. കെബി ഗണേഷ്കുമാര്‍ അടുത്തിടെ സിപിഎമ്മിന് അഹിതമുണ്ടാക്കുന്ന നിരവധി നിലപാടുകളും പ്രസ്താവനകളും നടത്തിയിരുന്നു. പത്തനാപുരത്ത് പാലം ഉദ്ഘാടന ചടങ്ങില്‍ റിയാസിനെ വിമര്‍ശിക്കുകയും മുന്‍ മന്ത്രി ജി സുധാകരനെ പുകഴ്ത്തുകയും ചെയ്തിരുന്നു. തന്നേപ്പോലെ സീനിയറായ എംഎല്‍എമാരോട് അവഗണന ശരിയല്ലെന്നും ഗണേഷ് ഓര്‍മ്മിപ്പിച്ചു.

Advertisement