ഒന്നും നഷ്ടമാകാതെ ‘ഗണേശപ്രീതി’ നേടി ഇടതുമുന്നണി, മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു

Advertisement

തിരുവനന്തപുരം . മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ബിയ്ക്കു തന്നെ സ്ഥാനം തിരികെ നല്‍കി ഉത്തരവിറങ്ങി. ഇതോടെ കൈയില്‍നിന്നും ഒന്നും നഷ്ടപ്പെടാതെതന്നെ ഇടതുമുന്നണിയില്‍ആകെ വിമര്‍ശനത്തിന്‍റെ വാളെടുത്ത കെബി ഗണേഷ്കുമാറിനെ ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനായി.

ഗണേഷ് കുമാറിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് തീരുമാനം മരവിപ്പിച്ചത്.കെ.ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനെ തുടർന്നാണ് തീരുമാനം.

കടുത്ത അതൃപ്തിയുമായി കേരള കോൺഗ്രസ് ബി ഇന്നലെമുതല്‍ രംഗത്തിറങ്ങിയിരുന്നു. മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ സിപിഎം ഏറ്റെടുത്തതിൽ അമർഷം കെബി ഗണേഷ്കുമാര്‍ നേരിട്ടുമുഖ്യമന്ത്രിയെ അറിയിച്ചു.

നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർക്ക് ഗണേഷ് കുമാർ കത്തും നൽകി. നടപടി മുന്നണി മര്യാദയ്ക്ക് ചേരാത്തത് എന്ന് കത്തിൽ വിമർശനം. മുന്നറിയിപ്പില്ലാതെയാണ് കേരള കോൺഗ്രസ് ബിയിൽ നിന്ന് സ്ഥാനം സിപിഐഎം ഏറ്റെടുത്തത്.

സര്‍ക്കാരിനെ താന്‍കുറ്റം പറഞ്ഞിട്ടില്ലെന്ന് കെ ബി ഗണേഷ്കുമാര്‍ പ്രതികരിച്ചു. താന്‍ സംസാരിച്ചത് നിയമസഭയിലാണ്. മിണ്ടാതിരുന്ന് അലവന്‍സ് വാങ്ങാനല്ല ജനം ജയിപ്പിച്ചുവിടുന്നത്.

Advertisement