പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു; പിന്നാലെ യുവാവ് തൂങ്ങിമരിച്ച നിലയിൽ

Advertisement

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. കുറുപ്പംപടി രായമങ്കലത്ത് പാണിയാടൻ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകൾ അൽക്ക അന്ന ബിനു (20)വിനാണ് പരുക്കേറ്റത്.

പെൺകുട്ടിയുടെ മുത്തച്ഛൻ ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവർക്കും പരുക്കേറ്റു. പെൺകുട്ടിയെ ആക്രമിച്ച ഇരിങ്ങോൾ മുക്കളംഞ്ചേരി ബേസിലി (21)നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.