lതിരുവനന്തപുരം . ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ താത്കാലിക ജീവനക്കാരന്‍ മദ്യപിച്ച് അഴിഞ്ഞാടി.ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് സംഭവം.തൊഴിൽ വകുപ്പിലെ ഓഫീസ് അസിസ്റ്റന്റ് അനിൽകുമാറാണ്
മദ്യപിച്ച് ബഹളമുണ്ടാക്കിയത്.തൊഴിൽ വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു ബഹളം.
സെക്രട്ടേറിയറ്റിനുള്ളില്‍ വെച്ചു തന്നെയാണ് മദ്യപിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതീവ സുരക്ഷ മേഖലയിൽ എങ്ങനെ മദ്യം കയറ്റി എന്നതിന് വ്യക്തതയില്ല.
കന്റോണ്‍മെന്റ് പോലീസ് അനില്‍കുമാറിനെ പ്രതിയാക്കി കേസെടുത്തു.