വീട്ടിൽ അതിക്രമിച്ചു കയറി മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് എത്തിയപ്പോള്‍ തൂങ്ങിമരിച്ചു

Advertisement

പെരുമ്പാവൂർ. രാജമംഗലത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.സംഭവത്തിനുശേഷം പോലീസ് അന്വേഷണം ഊർജ്ജിതമായതോടെ യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു.മംഗലം സ്വദേശി ഔസേപ്പ് ഭാര്യ ചിന്നമ്മ മകൾ എന്നിവരെയാണ് ഇരിങ്ങോൾ സ്വദേശി ബേസിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി വെട്ടേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

ഇന്നുച്ചയ്ക്ക് 12 45നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രായമംഗലത്തെ വീട്ടിലേക്ക് വെട്ടുകത്തിയുമായി അതിക്രമിച്ച കയറിയ എൽദോസ് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് പെൺകുട്ടിയുടെ പിതാവ് ഔസേപ്പ് മാതാവ് ചിന്നമ്മ എന്നിവർക്ക് വെട്ടേറ്റത്. തുടർന്ന് കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പെൺകുട്ടിയെയും എൽദോസ് വെട്ടിപ്പരിക്കേൽപ്പിച്ചു. വെട്ടേറ്റ് പരിക്കേറ്റ മൂന്നു പേരെയും ബന്ധുക്കളും പ്രദേശവാസികളും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി വെട്ടേറ്റ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊലപാതക ശ്രമത്തിന്റെ പ്രകോപനം എന്തെന്ന് വ്യക്തമായിട്ടില്ല.പ്രതിയെക്കുറിച്ച് വെട്ടേറ്റവർ തന്നെ സൂചന നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജതമാക്കിയതിനിടയാണ് ഇരിങ്ങോളിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ എൽദോസിനെ കണ്ടെത്തിയത്.വെട്ടേറ്റ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ എന്താണ് അക്രമത്തിന്റെ പിന്നിലെ കാരണമെന്ന് കണ്ടെത്താനാകു എന്നാണ് പോലീസ് പറയുന്നത്