പീച്ചിയിൽ തോണിമറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി

Advertisement

തൃശൂർ : പീച്ചിയിൽ തോണിമറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. വാണിയംപാറ പുള്ളിക്കാട് സ്വദേശികളായ അജിത്, വിപിൻ, സിറാജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് മൂവരും സഞ്ചരിച്ച തോണി അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാളെ കരയ്ക്കിറക്കിയ ശേഷം തോണിയുമായി പോകുംവഴി മറിയുകയായിരുന്നു. അപകടം ഉണ്ടായ സ്ഥലത്തുനിന്ന് വാഹനം കിട്ടുന്ന സ്ഥലത്തേക്ക് എത്തണമെങ്കിൽ ഒരു കിലോമീറ്റർ നടക്കണം. അപകടം നടന്നയുടനെ ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ഇരുട്ടിയതിനെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമാവുകയായിരുന്നു.