അരനൂറ്റാണ്ടിനുശേഷം പ്രതിനിധിയെ മാറ്റാന്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 72.91 ശതമാനം പുതുപ്പള്ളിക്കാർ

Advertisement

കോട്ടയം. പഞ്ചായത്ത് തിരഞ്ഞെടുപ്പുപോലെ വീറുംവാശിയും, പ്രയോഗിക്കാത്ത ആയുധങ്ങളില്ല, അരനൂറ്റാണ്ടിനുശേഷം പ്രതിനിധിയെ മാറ്റാന്‍ സമ്മതിദാനാവകാശം വിനിയോഗിച്ച് പുതുപ്പള്ളിക്കാർ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കുപ്രകാരം 72.91 ആണ് പോളിങ് ശതമാനം. സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ചിലയിടങ്ങളിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടതിൽ സ്ഥാനാർഥികൾ പരാതി നൽകി.

മുന്നണികൾ കാടിളക്കി നടത്തിയ പ്രചാരണം ഫലം കണ്ടുവെന്നതിന്റെ തെളിവായിരുന്നു രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ കണ്ട തിരക്ക്. ഇടക്ക് പെയ്ത ശക്തമായ മഴ വോട്ടെടുപ്പിനെ ബാധിക്കുമോയെന്ന് സംശയമുണ്ടായി. എന്നാൽ മികച്ച പോളിങ്ങിനൊടുവിൽ രാഷ്ട്രീയക്കാറ്റ് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് മുന്നണികൾ. ചില ബൂത്തുകളിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടത് പരാതികൾക്കിടയാക്കി. ഇക്കാര്യത്തിൽ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തു

ആർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം നഷ്ടമായിട്ടില്ലെന്ന് കളക്ടർ വി വിഘ്നേശ്വരി.വോട്ടിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതീക്ഷകളുടെ കണക്ക് കൂട്ടലിലാണ് മുന്നണികൾ. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. രണ്ടു ദിവസത്തെ വളരെ നീണ്ട കാത്തിരിപ്പ് .