കോഴിക്കോട് .മെഡിക്കൽ കോളജ് ഐസിയു പീഡനത്തിൽ നീതി നിഷേധം തുടരുന്നതായി അതിജീവിത. പീഡനം നടന്ന ശേഷം വൈദ്യ പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെന്ന് അതിജീവിത ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതിയിന്മേൽ മെഡിക്കൽ കോളജ് എസിപിയോട് കമ്മീഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. നാളെ അതിജീവിതയുടെ മൊഴി എസിപി രേഖപ്പെടുത്തും. തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ സമരരംഗത്തേക്ക് ഇറങ്ങാനാണ് അതിജീവിതയുടെ തീരുമാനം.