ഫേസ്ബുക്കിലൂടെ മകന്റെ മരണ വാര്‍ത്ത അറിഞ്ഞ് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

Advertisement

മകന്റെ മരണ വാര്‍ത്ത അറിഞ്ഞ് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശിയും അദ്ധ്യാപികയുമായ ഷീജയാണ് മരിച്ചത്. ഷീജയുടെ കഴക്കൂട്ടത്തെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമാണ് ഷീജയുടെ മകന്‍ സജിന്‍ മുഹമ്മദ്(28) അപകടത്തില്‍ മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍വെച്ച് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു ബിരുദ വിദ്യാര്‍ത്ഥിയായ സജിന്‍ മരണപ്പെട്ടത്. മകന്‍ മരിച്ച വിവരം അറിയിക്കാതെയായിരുന്നു ബന്ധുക്കള്‍ ഷീജയെ കഴക്കൂട്ടത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. ശേഷം സജിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനായി ബന്ധുക്കള്‍ വയനാട്ടിലേയ്ക്ക് പോയി.
രാത്രി ഫേസ്ബുക്കിലൂടെയാണ് ഷീജ മകന്റെ മരണ വാര്‍ത്ത അറിയുന്നത്. തുടര്‍ന്നാണ് ഇവര്‍ ബന്ധുവിന്റെ വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.