പഞ്ചനക്ഷത്ര ഹോട്ടലിൽ മകളുടെ വിവാഹം; ബിൽ തീർക്കാനെത്തി മുറിയെടുത്ത ദമ്പതികൾ തൂങ്ങിമരിച്ചു

Advertisement

തിരുവനന്തപുരം: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത വയോധിക ദമ്പതികളെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളാണ്.

ഇവരുടെ മകളുടെ വിവാഹം ഏതാനും ദിവസം മുൻപ് ഈ ഹോട്ടലിൽ നടത്തിയതിന്റെ ബിൽ തുക കൊടുത്തുതീർക്കാനുണ്ടായിരുന്നുവെന്ന് പറയുന്നു. ഇക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ എത്തിയാണു മുറിയെടുത്തതെന്നാണ് വിവരം. അതേസമയം, വിവാഹം നടത്തിയതിന്റെ ബിൽ തുക അടച്ചു തീർത്തിരുന്നതായാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം.

Advertisement