പതിനഞ്ചുകാരിക്കുനേരേ സ്വകാര്യബസിൽ ലൈംഗികാതിക്രമം , ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു

Advertisement

പാലക്കാട്‌. പതിനഞ്ചുകാരിക്കുനേരേ സ്വകാര്യബസിൽ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പോലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി-എടപ്പാൾ റൂട്ടിൽ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖാണ്‌ (48) പിടിയിലായത്.

സ്കൂളിലേക്ക് ബസിൽ പോകുകയായിരുന്ന പതിനഞ്ചുകാരിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്കൂളിലെത്തിയ പെൺകുട്ടി അധ്യാപകരോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് അധ്യാപകർ പോലീസിൽ വിവരം അറിയിച്ചു.തൃത്താല എസ്.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അബ്ദുൽ റസാഖിനെ കോടതി റിമാൻഡ് ചെയ്തു