തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ

Advertisement

കണ്ണൂർ. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ പിണറായി കാപ്പുമ്മൽ സ്വദേശി സി. റമീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് റമീസ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ആശുപത്രിയിലെ മറ്റ് ജീവനക്കാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്

Advertisement