എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗിക അതിക്രമത്തിൽ പ്രതിയായ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു കോടതി

Advertisement

കൊച്ചി. എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗിക അതിക്രമത്തിൽ പ്രതിയായ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു കോടതി.
മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമെടുക്കും വരെ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. എറണാകുളം ജില്ല സെഷൻസ് കോടതിയാണ് പോലീസിന് നിർദ്ദേശം നൽകിയത്.

സംഭവത്തിൽ പരാതിക്കാരിയായ വനിതാ ഡോക്ടറുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു . വിദേശത്തായിരുന്ന പരാതിക്കാരിയുടെ മൊഴി ഓൺലൈനായാണ് രേഖപ്പെടുത്തിയത്. സംഭവം നടന്ന 2019ലെ മെഡിക്കൽ രേഖകൾ ആശുപത്രിയിൽ നിന്ന് ശേഖരിക്കാനും പോലീസ് തീരുമാനിച്ചിരുന്നു.
ഇതിനുശേഷം കേസിലെ പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനായിരുന്നു പോലീസിന്റെ നീക്കം.
ഇതിന് ഇടയിലാണ് പ്രതിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്നാൽ ഭയം മൂലം പരാതി നൽകിയില്ല. തുടർന്ന് ഈ മാസം ഒന്നിനാണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമത്തെപ്പറ്റി തുറന്നുപറഞ്ഞത്. പിന്നീട് പൊലീസ് കേസ് എടുക്കുകയായിരുന്നു. രേഖകൾ പരിശോധിച്ചതിന് ശേഷം അറസ്റ്റിലേയ്ക്ക് നീങ്ങാൻ ആയിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ പ്രതിയായ ഡോക്ടർ മനോജ് കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.

Advertisement