വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 07 വ്യാഴം

BREAKING NEWS

👉 ആലുവയിൽ വീണ്ടും കുട്ടിക്ക് നേരെ പീഡനം. അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ചാത്തൻപുറത്ത് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

👉 മാതാപിതാക്കക്കൊപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു

👉തെരച്ചിലിൽ സമീപത്തെ പാടത്ത് നിന്ന് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തി.

👉ആലുവ പീഡനം: പ്രതി തിരുവനന്തപുരം സ്വദേശി;
കണ്ടാൽ തിരിച്ചറിയുമെന്ന് പോലീസിനോട്
കുട്ടി ,അപകടനില തരണം ചെയ്തു;

👉പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി. പ്രതിയെ കണ്ടാൽ തിരിച്ചറിയാനാകുമെന്ന് കുട്ടി പറഞ്ഞിട്ടുണ്ട്.പ്രതി തിരുവനന്തപുരം സ്വദേശിയാണന്ന് സംശയിക്കുന്നു. മൊബെൽ മോഷ്ടാവായ പ്രതിക്കെതിരെ തിരുവനന്തപുരത്ത് നിരവധി കേസ്സുകളുണ്ട്.

👉 എറണാകുളത്ത് കുറുമശ്ശേരിയിൽ ഒരു കുടുംബത്തിലെ 3 പേർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

🌴കേരളീയം🌴

🙏പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 18,000 വോട്ടിന്റെ ഭൂരിപക്ഷമെന്ന് എക്സിറ്റ് പോള്‍ ഫല പ്രവചനം. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനത്തിലാണ് ഈ വിവരം. ആകെ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മന്‍ ജയിക്കും. യുഡിഎഫിന് 69,443 വോട്ടും എല്‍ഡിഎഫിന് 51,100 വോട്ടും ബിജെപിക്ക് 6551 വോട്ടും കിട്ടും.

🙏തൃശൂര്‍ ഐഎസ് കേസില്‍ മുഖ്യ സൂത്രധാരന്‍ സെയിദ് നബീല്‍ അഹമ്മദിനെ എന്‍ഐഎ ചെന്നൈയില്‍നിന്ന് അറസ്റ്റു ചെയ്തു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. കേരളത്തില്‍ ആക്രമണത്തിന് ഭീകര സംഘടനയായ ഐഎസ് പദ്ധതിയിട്ടിരുന്നു. എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ജൂലൈയിലാണ് കേസുമായി ബന്ധപ്പെട്ടു മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.

🙏ഇന്ത്യ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നീക്കം രാഷ്ട്രത്തിനെതിരേ ആകരുത്. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേരു മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

🙏മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പ്രതിയായ നന്ദകുമാറിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലടുത്തു. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

🙏തൃശൂര്‍ കൂര്‍ക്കഞ്ചേരി ജെ.പി.ഇ. എച്ച്. എസ്. എസ്. സ്‌കൂളില്‍നിന്ന് കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെ മുംബൈയില്‍നിന്നു കണ്ടെത്തി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളുമാണ് പന്‍വേലില്‍ പിടിയിലായത്.

🇳🇪 ദേശീയം 🇳🇪

🙏ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാഷ്ട്രത്തലവന്മാര്‍ ഇന്നു മുതല്‍ എത്തും. അമേരിക്കയിലെ പ്രഥമ വനിത ജില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പ്രസിഡന്റ് ജോ ബൈഡന്‍ എത്തും. അടച്ചിട്ട മുറിയില്‍ മാസ്‌ക് ധരിച്ചാകും ജോ ബൈഡന്‍ പങ്കെടുക്കുക.

🙏മണിപ്പൂരില്‍ കലാപകാരികള്‍ കൈക്കലാക്കിയ ആയുധങ്ങള്‍ വീണ്ടെടുക്കണമെന്നു സൂപ്രീം കോടതി. ഇതിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നു കോടതി ചോദിച്ചു. സൈനിക താവളങ്ങളും പോലീസ് സ്റ്റേഷനുകളും കൊള്ളയടിച്ചാണ് കലാപകാരികള്‍ യന്ത്രത്തോക്കുകള്‍ കൈക്കലാക്കിയത്.

🙏പ്രത്യേക പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി നല്‍കിയ കത്തിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. അജണ്ട പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷത്തിനു പാര്‍ലമെന്റില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം വേണമെന്നും ആവശ്യപ്പെട്ടാണു കത്തു നല്‍കിയത്.

🙏തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ച അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് തമിഴ്നാട്ടിലെ മധുര പൊലീസ്. ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി.

🙏ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ വിവാദത്തില്‍ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരോട് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

🙏മണിപ്പൂര്‍ കലാപം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ടു പുറത്തുവിട്ട എഡിറ്റേഴ്സ് ഗില്‍ഡിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മണിപ്പൂര്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി. കലാപത്തില്‍ മണിപ്പൂര്‍ സര്‍ക്കാരും പോലീസും മെയ്തെയ് വിഭാഗത്തിനൊപ്പം നിന്നുകൊണ്ട് കുക്കി വംശജര്‍ക്കെതിരേ വംശഹത്യ നടത്തിയെന്ന റിപ്പോര്‍ട്ടാണ് എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തുവിട്ടത്.

🙏ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് വ്യവസായ വികസന പദ്ധതികള്‍ക്കായി 1164 കോടി രൂപയുടെ അധിക തുക നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മെച്ചപ്പെട്ട ഊര്‍ജ്ജ സംരക്ഷണ സംവിധാനം തയ്യാറാക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരിച്ച അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

🙏ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്നേഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

🙏ഭാരത് പേരുമാറ്റ വിഷയത്തില്‍ പ്രതികരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി. പ്രതിപക്ഷത്തിന്റെ ഇന്ത്യാ മുന്നണിക്കെതിരേ ഭാരത് എന്ന പേരുമായി ദേശീയത ഉയര്‍ത്തി വോട്ടു നേടാനുള്ള തന്ത്രമാണു മോദി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്.

🙏കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യൂറോപിലേക്കു പോയി. ഇന്നു യൂറോപ്യന്‍ യൂണിയന്‍ അഭിഭാഷകരുമായി ബ്രസല്‍സില്‍ കൂടിക്കാഴ്ച നടത്തും. നാളെ പാരീസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കും. ശനിയാഴ്ച പാരീസിലെ ലേബര്‍ യൂണിയനുമായി ചര്‍ച്ച നടത്തും. പിന്നീട് നോര്‍വെയിലേക്ക് തിരിക്കും. ഞായറാഴ്ച ഓസ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കും. ജി 20 ഉച്ചകോടി അവസാനിക്കുന്ന തിങ്കളാഴ്ചയാണു രാഹുല്‍ തിരിച്ചെത്തുക.

🇦🇽 അന്തർദേശീയം 🇨🇦

🙏ബ്രിട്ടന് ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സുനകിന്റെ പ്രസ്താവന.

🙏കിഴക്കന്‍ യുക്രെയിനില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കുട്ടിയടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്കു പരിക്കേറ്റു.

🥍🏸 കായികം 🏑🏏

🙏ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍. ബംഗ്ലാദേശ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം 39.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ മറികടന്നു. 84 പന്തില്‍ 78 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖും 79 പന്തില്‍ 63 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനുമാണ് പാകിസ്ഥാന്റെ വിജയം അനായാസമാക്കിയത്.

🙏ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സചിത്ര സേനാനായകയെ അറസ്റ്റുചെയ്തു. 2020 ലങ്ക പ്രീമിയര്‍ ലീഗിലെ മത്സരത്തിനിടെ ഒത്തുകളി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് താരത്തെ അറസ്റ്റുചെയ്തത്

Advertisement